Cash on Delivery available
Delivered in 4 working days
ശൂന്യതയിൽ നിന്ന് ഒരു അത്ഭുത സാമ്രാജ്യം സൃഷ്ടിക്കുമ്പോലെയാണ് മന്നത്തു പത്മനാഭൻ എന്ന സമുദായ ആചാര്യൻ നായർ സർവ്വീസ് സൊസൈറ്റി കെട്ടിപ്പടുത്തത്. വലിയൊരു വടവൃക്ഷംപോലെ കേരളമെമ്പാടും തണൽപകർന്നു നിൽക്കുന്ന നായർ സർവ്വീസ് സൊസൈറ്റി വിദ്യാഭ്യാസ രംഗത്തും മറ്റനേകം രംഗങ്ങളിലും സാർത്ഥകമായ സേവനം അർപ്പിച്ചുകൊണ്ട് വിരാജിക്കുന്നു. ഈ മഹാപ്രസ്ഥാനം നട്ടുവളർത്തി വലുതാക്കിയ അത്ഭുത പ്രതിഭാസമാണ് മന്നത്തു പത്മനാഭൻ ലളിതവും നിസ്വാർത്ഥവുമായ സ്വജീവിതത്തിൽ ഉടനീളം കഠിനാദ്ധ്വാന ചെയ്താണ് അദ്ദേഹം അത് യാഥാർത്ഥ്യമാക്കിയത്. ആ വലിയ വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്ന ഈ കൃതി എല്ലാ കുട്ടികളും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്
Category: General Category, Books