Nedam Swapnangal Paridhiyillathe - നേടാം സ്വപ്‌നങ്ങൾ പരിധിയില്ലാതെ
140.00
40.00 delivery
In stock

Cash on Delivery available

Delivered in 4 working days

  • Share
  • Share to Facebook
  • Share to Twitter
  • Share to WhatsApp
  • Author :
    Sebin. S. Kottaram
  • Pages :
    132
  • Format :
    Paperback
  • Publication :
    Dolphin Books
  • ISBN :
    9789382628170
  • Language :
    Malayalam
Description

ജീവിതത്തിലെ പ്രതിസന്ധികളല്ല, മറിച്ച് അവയോടുള്ള നമ്മുടെ മനോഭാവമാണ് നിരാശയും പ്രതീക്ഷയുമെല്ലാം സൃഷ്ടിക്കുന്നതെന്ന ബോധ്യം വിവിധ വ്യക്തികളുടെ ജീവിത ത്തിലൂടെ പകർന്നു തരുന്ന പുസ്തകമാണിത്. രോഗം, അപമാനം, കടബാധ്യത, ഏകാന്തത, നിരാശ, വിഷാദരോഗം, അലസത, സാമ്പത്തികത്തകർച്ച, ഒറ്റപ്പെടൽ, വെറുപ്, അകാരണമായ ദേഷ്യം എന്നിവയെ എങ്ങനെ അകറ്റി ജീവിതത്തിൽ സമാധാനവും ഉയർച്ചയും കൈവരിക്കാമെന്ന് ഉദാഹരണങ്ങളിലൂടെയും ജീവിതകഥകളിലൂടെയും കാണിച്ചുതരുന്നു. പ്രമുഖ കമ്പനിയിൽ ഉന്നത പദവിയിലിരിക്കുമ്പോൾ അണുബാധയെത്തുടർന്ന് കൈകളും കാലുകളും മുറിച്ചുമാറ്റപ്പെടുകയും ഗർഭത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്ത അവസ്ഥയിൽ നിന്ന് ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൊണ്ട് ജീവിതം തിരിച്ചുപിടിച്ച മലയാളിയായ ശാലിനി സരസ്വതി ഉൾപ്പെടെയുള്ളവരുടെ ജീവിതത്തിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള വഴി പറഞ്ഞുതരുകയാണ് പുസ്തകം. ദാരിദ്ര്യവും പ്രിയപ്പെട്ട് അമ്മയുടെ വിയോഗവും സൃഷ്ടിച്ച ശൂന്യതയിൽ നിന്ന് തെന്നിന്ത്യയിലെ പ്രമുഖ ക്യാമറാമാനായി ഉയർന്ന രവി വർമ്മൻ പ്രയാസങ്ങളെ നേരിട്ടുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രപതിവരെയായ എ പി ജെ അബ്ദുൽ കലാം ലെ എന്നിവരുടെയെല്ലാം ജീവിതത്തിലെ പ്രചോദനമേകുന്ന വിജയകഥകളും ഈ പുസ്തകത്തിലുണ്ട്. സമയം ശരിയായി ഉപയോഗിക്കാൻ ഇന്റർനെറ്റ് അഡിക്ഷൻ ചിൽ നിയന്ത്രിക്കാൻ, അലസത അകറ്റാൻ, കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാൻ, പഠനം മികവുറ്റതാക്കാൻ, മാനസിക സമ്മർദ്ധം നിയന്ത്രിക്കാൻ, ആത്മഹത്യാചിന്തകളെ പ്രതിരോധിക്കാൻ, ഉയർന്ന ലക്ഷ്യങ്ങൾ കീഴടക്കാൻ പോസിറ്റീവായി ചിന്തിക്കാൻ ഉൾപ്പെടെ പ്രചോദനമേകുന്നതാണ് ഈ പുസ്തകം.

Category: General Category, Books, General Reading, Self-help/Business